തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
ലെബനനിലെ മാറൊണീത്ത പാത്രിയാർക്കീസായിരുന്ന ധന്യനായ ഇസ്തിഫാൻ അൽ ദുവയ്ഹി ലെബനനിലെ മാറൊണീത്ത പാത്രിയാർക്കീസായിരുന്ന ധന്യനായ ഇസ്തിഫാൻ അൽ ദുവയ്ഹി 

മാറൊണിത്ത പാത്രിയാർക്കീസ് ഇസ്തിഫാൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് !

മാറൊണീത്ത പാത്രിയാർക്കീസായിരുന്ന ധന്യനായ ഇസ്തിഫാൻ അൽ ദുവയ്ഹിയുടെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം ആഗസ്റ്റ് രണ്ടിന് വെള്ളിയാഴ്‌ച (02/08/24) മാറൊണീത്ത പാത്രിയാർക്കേറ്റിൻറെ ആസ്ഥാനമായ ബിക്കെർക്കേയിൽ നടക്കും. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലെബനനിലെ അമ്പത്തിയേഴാം അന്ത്യോക്യൻ മാറൊണീത്ത പാത്രിയാർക്കീസായിരുന്ന ധന്യനായ ഇസ്തിഫാൻ അൽ ദുവയ്ഹി (Istifan al-Duwayhi) സഭയിലെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തപ്പെടും.

ആഗസ്റ്റ് രണ്ടിന് വെള്ളിയാഴ്‌ച (02/08/24) മാറൊണീത്ത പാത്രിയാർക്കേറ്റിൻറെ ആസ്ഥാനമായ ബിക്കെർക്കേയിലായിരിക്കും വാഴ്ത്തപ്പെട്ട പദപ്രഖ്യാപന തിരുക്കർമ്മം. വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലെ സെമെറാറൊ ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് ഈ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കുകയും വചനസന്ദേശം നല്കുകയും ചെയ്യും.

ഭരണകൂടത്തിൻറെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ പാത്രിയാർക്കീസ് ഇസ്തിഫാൻ മാറൊണിത്ത സഭയുടെ പരിഷ്ക്കർത്താവും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. മാറൊണീത്ത സഭയ്ക്കെതിരായ നടപടികൾ അഴിച്ചുവിട്ട ഒട്ടോമൻ അധികാരികൾ അദ്ദേഹത്തെ വേട്ടയാടിയിരുന്നു.

ലെബനനിലെ എഹ്ദേനിൽ, 1630 ആഗസ്റ്റ് 2-നായിരുന്നു ധന്യൻ ഇസ്തിഫാൻ അൽ ദുവയ്ഹിയുടെ ജനനം. വൈദികാർത്ഥിയായ അദ്ദേഹം റോമിൽ മാറോണീത്ത കോളേജിൽ വൈദികപരിശീലനത്തിനെത്തി. അതിനിടെ ഗുരുതര നേത്രരോഗ ബാധിതനായ  ഇസ്തിഫാൻ സുഖം പ്രാപിക്കുകയും ഈ സൗഖ്യം പരിശുദ്ധ കന്യകാമറിയത്തിൻറെ അത്ഭുതകരമായ ഇടപെടലിലൂടെയാണ് സംഭവിച്ചതെന്ന് അദ്ദേഹം കരുതുകയും ചെയ്തു. 1656 മാർച്ച് 25-ന് പൗരോഹിത്യം സ്വീകരിച്ച ഇസ്തിഫാൻ 1668 ജൂലൈ 8-ന് മെത്രാനായി അഭിഷിക്തനാകുകയും 1670-ൽ മാറൊണീത്ത പാത്രിയാർക്കീസായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 73-ാമത്തെ വയസ്സിൽ 1704 മെയ് 3-ന് അദ്ദേഹം മരണമടഞ്ഞു.  

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2024, 12:35
Prev
June 2025
SuMoTuWeThFrSa
1234567
891011121314
15161718192021
22232425262728
2930     
Next
July 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
2728293031