തിരയുക

Cookie Policy
The portal Vatican News uses technical or similar cookies to make navigation easier and guarantee the use of the services. Furthermore, technical and analysis cookies from third parties may be used. If you want to know more click here. By closing this banner you consent to the use of cookies.
I AGREE
വിശുദ്ധ ഫ്രാൻസീസ് സേവ്യർ വിശുദ്ധ ഫ്രാൻസീസ് സേവ്യർ  (© Compagnia di Gesù)

ഇന്തൊനേഷ്യയുടെ പുത്തൻ തലസ്ഥാന നഗരിയിൽ ഒരു കത്തോലിക്കാ ബസിലിക്ക ഉയരും!

1546, ഫെബ്രുവരി 14-ന്, ഇന്തൊനേഷ്യയുടെ ഭാഗമായ മൊളുക്കെ ദ്വീപിൽ കപ്പലിറങ്ങിൽ ഇശോസഭാ പ്രേഷിതനായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന് ആദരവവർപ്പിക്കുന്നതിന് ഈ വിശുദ്ധൻറെ പേരിൽ ഒരു ബസിലിക്ക, അന്നാടിൻറെ പുതിയ തലസ്ഥാന നഗരിയാകാൻ പോകുന്ന നുസന്തറായിൽ പണിയും. പുതിയ തലസ്ഥാന പട്ടണത്തിൻറെ ഉദ്ഘാടനം ആഗസ്റ്റ് 17-നാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പാപ്പായുടെ സന്ദർശനം പാർത്തിരിക്കുന്ന ഇന്തൊനേഷ്യയിൽ വിശുദ്ധ ഫ്രാൻസീസ് സേവ്യറിൻറെ നാമത്തിൽ ഒരു ബസിലിക്ക നിർമ്മിക്കപ്പെടും.

ആഗസ്റ്റ് 17-ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ തലസ്ഥാന നഗരിയായ നുസന്തറായിലാണ് ഈ ദേവാലയം ഉയരുക.

മുസ്ലീങ്ങൾ ബഹുഭൂരിപക്ഷം വരുന്ന ഇന്തോനേഷ്യയുടെ മതകാര്യമന്ത്രാലയത്തിൻറെ കീഴിൽ കത്തോലിക്കാ സമൂഹത്തിനുവേണ്ടിയുള്ള വിഭാഗമാണ് ഈ വിവരം നല്കിയതെന്ന് പ്രേഷിത വാർത്താ എജൻസിയായ ഫീദെസ് വെളിപ്പെടുത്തി. ഈ ബസിലിക്കയുടെ പ്രഥമ ശിലാസ്ഥാപന കർമ്മം ഒക്ടോബറിൽ നടക്കും എന്നു കരുതപ്പെടുന്നു.

1546, ഫെബ്രുവരി 14-ന്, ഇന്തൊനേഷ്യയുടെ ഭാഗമായ മൊളുക്കെ ദ്വീപിൽ കപ്പലിറങ്ങിൽ ഇശോസഭാ പ്രേഷിതനായ വിശുദ്ധ ഫ്രാൻസീസ് സേവ്യറിന് ആദരവവർപ്പിക്കുന്നതിനാണ് ഈ വിശുദ്ധ പേരിൽ ഈ ദേവാലയം പണിയുന്നത്. ഈ ദേവലായ സമുച്ചയത്തിൽ മെത്രാസന മന്ദിരവും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്തൊനേഷ്യയിൽ ഫ്രാൻസീസ് പാപ്പായുടെ ഇടയസന്ദർശനം സെപറ്റംബർ 3-6 വരെയായരിക്കും. അന്നാട്ടിലെ 28 കോടിയോളം വരുന്ന ജനസംഖ്യയുടെ 3.1 ശതമാനം മാത്രമാണ് കത്തോലിക്കർ. ഇത് 80 ലക്ഷത്തോളം വരും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 July 2024, 12:06
Prev
June 2025
SuMoTuWeThFrSa
1234567
891011121314
15161718192021
22232425262728
2930     
Next
July 2025
SuMoTuWeThFrSa
  12345
6789101112
13141516171819
20212223242526
2728293031